ഇസ്‌ലാം ഹൗസ്‌.കോമിന്‌ ഐക്യരഷ്‌ട്രസഭയുടെ വേള്‍ഡ്‌ സമ്മിറ്റ്‌ അവാര്‍ഡ്‌

വാര്‍ത്തകള്‍ ഇനം-വിവരണം
അഡ്രസ്സ്: ഇസ്‌ലാം ഹൗസ്‌.കോമിന്‌ ഐക്യരഷ്‌ട്രസഭയുടെ വേള്‍ഡ്‌ സമ്മിറ്റ്‌ അവാര്‍ഡ്‌
ഭാഷ: മലയാളം
ചേര്‍ത്ത തിയ്യതി: 2008-01-20
ബ്രീഫ് ലിങ്ക്: http://IslamHouse.com/74856
താഴെ പറയുന്ന ഭാഷയിലേക്ക് ഈ കാര്ഢ് ഭാഷാന്തരം ചെയ്തിരിക്കുന്നു: അറബി - തായ്‌ - ബെങ്കാളി
സംക്ഷിപ്തങ്ങളുടെ വിവരണം
മധ്യ പൗരസ്ത്യ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള 2007ലെ ഏറ്റവും മികച്ച ഇ-കല്‍ചര്‍ ഉല്‍പന്നമായി റിയാദിലെ റബ്‌വ  ഇസ്ലാമിക്‌ കാള്‍ & ഗൈഡ ന്‍സ്‌ സെന്‍റ്റര്‍  വെബ്‌ സൈറ്റ്‌ ശൃംഘലയായ ഇസ്ലാംഹൗസ്‌.കോം അര്‍ഹമായി.  

വേള്‍ഡ്‌ സമ്മിറ്റ്‌ അവാര്‍ഡ്‌ ചെയര്‍മാന്‍ പ്രൊഫ.പീറ്റര്‍ ബ്രുക്ക്‌
, ഇസ്ലാം ഹൗസ്‌.കോമിനയച്ച പ്രത്യേക സന്ദേശത്തിലാണ്‌ ഏറ്റവും  നല്ല ഡിജിറ്റല്‍ ഉല്‍പന്നമായി  ഇസ്ലാംഹൗസ്‌.കോമിനെ   തെരെഞ്ഞെടുത്തു കൊണ്ടുള്ള--അഭിനന്ദനം--അറിയിച്ചത്‌.

ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള വേള്‍ഡ്‌ സമ്മിറ്റ്‌ ഓണ്‍ ദ
ഇന്‍'ഫൊമേഷന്‍ സൊസൈറ്റിയുടെ കീഴിലാണ്‌ വേള്‍ഡ്‌ സമ്മിറ്റ്‌ അവാര്‍ഡ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. ആധുനിക സാങ്കേതിക വിദ്യകളും നൂതന ആവിഷ്കാരങ്ങളും ഉള്ളടക്കം ചെയ്യപ്പെട്ട വെബ്‌സൈറ്റുകള്‍ക്കായി നടത്തപ്പെടുന്ന--ലോകത്തെ--ഏക-മല്‍സരമാണിത്‌.

ലോക നിലവാരത്തിലുള്ള ഏറ്റവും നല്ല ഡിജിറ്റല്‍ സങ്കേതങ്ങളെ തെരെഞ്ഞെടുക്കുന്നതിനും അവയെ പ്രോല്‍സാഹിപ്പിക്കുന്നതിനുമായി രൂപീകരിക്കപ്പെട്ട അന്താരാഷ്ട്ര സംരംഭമാണ്‌ വേള്‍ഡ്‌ സമ്മിറ്റ്‌ അവാര്‍ഡ്‌.

ഡിജിറ്റല്‍ രംഗത്തെ ഉള്ളടക്കങ്ങളുടെ അപര്യാപ്തത പരിഹരിക്കുകയും ഉന്നത നിലവാരം പുലര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ സധാരണക്കാരനു അപ്രാപ്യമാകുന്നത്‌ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്‌ഷ്യമാണ്‌ പ്രധാനമായും--അവാര്‍ഡിന്--പിന്നിലുള്ളത്‌.

ലോകത്തിെ൯റ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നായി
168 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഈ മല്‍സരം 2006  മുതലാണ്‌ ആരംഭിച്ചത്‌. 2007 ആഗസ്ത്‌ 31 മുതല്‍ സപ്തംബര്‍ 7 വരെ ക്രൊയേഷ്യയിലെ ബ്രിജൂണി ദ്വീപില്‍ ചേര്‍ന്ന അവാര്‍ഡ്‌ സമിതിയാണ്‌ വിജയികളെ തെരെഞ്ഞെടുത്തത്‌. ഈ രംഗത്തെ വിദഗ്ദരും നിഷ്പക്ഷമതികളുമായ 36 അംഗങ്ങള്‍ അടങ്ങിയ അവാര്‍ഡ്‌ സമിതി 160  രാജ്യങ്ങളില്‍ നിന്നുള്ള 650  മല്‍സരാര്‍ത്ഥികളെ മൂല്യനിര്‍ണ്ണയം--നടത്തുകയുണ്ടായി.
ഡബ്ല്യൂ. എസ്‌. എ.യുടെ ആഭിമുഖ്യത്തില്‍ ഔദ്യോഗിഗമായിത്തന്നെ നവംബര്‍ 23,24 തിയ്യതികളില്‍ ഇറ്റലിയില്‍ വെച്ച്‌ വിജയികള്‍ക്കായി പ്രത്യേകം
സമ്മേളനം ഒരുക്കിയിരുന്നു.
2006ലും 2007ലും സൗദി അറേബ്യയുടെ വാര്‍ത്താവിതരണ-വിവര സാങ്കേതിക മന്ത്രാലയമേര്‍പ്പെടുത്തിയ ഇ-കല്‍ചര്‍ വിഭാഗത്തിലുള്ള "ഡിജിറ്റല്‍ പെര്‍ഫോര്‍മന്‍സ്‌ അവാര്‍ഡിനും ഇസ്ലാംഹൗസ്‌.കോം അര്‍ഹമായിട്ടുണ്ട്‌.

ഈ വിജയത്തിനും അനുഗ്രഹത്തിനും അല്ലാഹുവിനോട്‌ നന്ദികളര്‍പ്പിക്കുന്നു. ഇസ്ലാംഹൗസ്‌.കോമിന്റെ വിജയത്തിലും പുരോഗതിയിലും പങ്കു വഹിച്ച എല്ലാവര്‍ക്കും അല്ലാഹു പ്രതിഫലം നല്‍കുമാറാകട്ടെ. ഈ വെബ്‌ സൈറ്റിനെ എല്ലാ അര്‍ത്ഥത്തിലും പിന്തുണക്കുകയും ഇതിന്റെ പുരോഗതിയിലും വിജയത്തിലും പങ്കു വഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും അല്ലാഹു അര്‍ഹമായ പ്രതിഫലം നല്‍കട്ടെ. ഇസ്ലാംഹൗസ്‌.കോമിന്റെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അകൈതവമായ അഭിനന്ദനങ്ങള്‍. ഇസ്ലാമിക പ്രബോധന രംഗത്ത്‌ കൂടുതല്‍ സംഭാവനകള്‍ ചെയ്യാന്‍ അല്ലാഹു തൗഫീഖ്‌ നല്‍കട്ടെ.
Go to the Top